SV Motors SV Motors

പനവേല്‍-കന്യാകുമാരി ദേശീയപാതയുടെ കേരളത്തിലെ നിര്‍മാണം 2025ല്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്

പനവേല്‍-കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായി കേരളത്തിലൂടെയുള്ള ആറുവരിപാതയുടെ നിര്‍മാണം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസര്‍കോട് ജില്ലയില്‍ അടുത്ത വര്‍ഷത്തോടെ ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

ദേശീയപാതയ്ക്കായി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5,600 കോടി രൂപ മാറ്റിവച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് നിര്‍മാണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ നിര്‍മാണം കേരളത്തില്‍ 20 റീച്ചുകളിലായാണ് പുരോഗമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top