പദവിയുടെ മറവിൽ കള്ളക്കടത്ത്! 46 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടും മന്ത്രിക്ക് മൗനം..

മധ്യപ്രദേശ് മന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദം ഉയർന്നിരിക്കുകയാണ്.

മന്ത്രിയുടെ സഹോദരൻ അനിൽ ബാഗ്രിയും ഇയാളുടെ കൂട്ടാളി പങ്കജ് സിംഗുമാണ് സത്‌നയിൽ വെച്ച് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഏകദേശം 9.22 ലക്ഷം രൂപ വിലമതിക്കുന്ന 46 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. റൗൻഹ ഗ്രാമത്തിലെ പങ്കജിന്റെ വീട്ടിൽ നെല്ലിച്ചാക്കുകൾക്കുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിംഗ് രജാവത്തിന്റേതാണ്. ഇയാൾ ഒളിവിലാണ്.

ദിവസങ്ങൾക്ക് മുൻപ്, മന്ത്രിയുടെ ഭർത്തൃസഹോദരനായ ശൈലേന്ദ്ര സിംഗിനെ ഉത്തർപ്രദേശിലെ ബാന്ദയിൽ വെച്ച് 10.5 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കഫ് സിറപ്പ് കടത്ത് ഉൾപ്പെടെയുള്ള മറ്റൊരു NDPS കേസിലും ഇയാൾ നേരത്തെ ജയിലിലായിരുന്നു. മന്ത്രിയുടെ സഹോദരനും ഭർത്തൃസഹോദരനും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടതോടെ ഭരണത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത്.

എന്നാൽ, മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.
ഈ വീഡിയോ ക്ലിപ്പ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഭരണകക്ഷിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പങ്കജ് സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 48 കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. പങ്കജ് സിംഗ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ബാഗ്രിയെ അറസ്റ്റ് ചെയ്തത്. NDPS നിയമപ്രകാരം കേസെടുത്ത ഇരു പ്രതികളെയും 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top