പാർട്ടി നിലപാടിനെ വിമർശിച്ച മന്ത്രിയുടെ കസേര പോയി; കർണ്ണാടക സഹകരണ മന്ത്രി രാജണ്ണ രാജി വച്ചു

കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തിയ മന്ത്രി രാജണ്ണ രാജി വച്ചു. വിവാദ പരാമർശത്തിനു പിന്നാലെ രാജണ്ണയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ഇലക്ഷൻ കമ്മീഷനെതിരെ രാഹുൽഗാന്ധി ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ എതിർ ശബ്ദങ്ങൾ ഉയരുന്നത് കോൺഗ്രസ് ദേശീയ തലത്തുന്ന നടത്തുന്ന സമരത്തെ പോലും പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

Also Read : ‘വോട്ട് അട്ടിമറി ആരോപണം’ രാഹുലിനെ ശക്തനാക്കുന്നു; പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രാജണ്ണ. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം രാജണ്ണയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വസ്തു‌ത അറിയാതെ രാജണ്ണ പ്രസ്‌താവന നടത്തരുതെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

“അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു” രാജണ്ണയുടെ വിവാദ പ്രസ്താവന. ഇത് കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top