മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തൂങ്ങി മരിച്ചു; വിശദ പരിശോധനക്ക് പോലീസ്

മന്ത്രി വി അബ്ദുറഹിമാന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെയാണ് ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നളന്ദ എന്‍ജിഒ ക്വാട്ടേഴ്‌സിലായിരുന്നു ഭാര്യക്കൊപ്പം വയനാട് സ്വദേശിയായ ബിജു താമസിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഭാര്യ നാട്ടിലേക്ക് പോയിരുന്നു.

ഇന്ന് രാവിലെ ബിജു ഓഫീസില്‍ എത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ക്വാട്ടേഴ്‌സില്‍ എത്തി പരിശോധിച്ചത്. മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോലീസ് മുറിയിലടക്കം പരിശോധന നടത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top