സരിതക്കൊരു കരുതല്‍ കൊടുക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി; കാര്യം കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കില്ലെന്ന പാരമ്പര്യം കോണ്‍ഗ്രസ് മാറ്റണം

അതീവ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള സരിത എസ് നായര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ സഹായം ചെയ്യണമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. നല്ല ആരോഗ്യമുണ്ടായിരുന്ന സമയത്ത് അവരുമായി ബന്ധപ്പെട്ട നിരവധിയാളുകളുടെ പേരുകള്‍ പറഞ്ഞിരുന്നു. ഇവര്‍ മിനിമം ആശുപത്രി ചിലവെങ്കിലും നല്‍കാനുള്ള മാന്യത കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മനുഷ്യസഹജമായി ചെയ്യേണ്ട ഒരു കാര്യമാണിത്. കാര്യം കഴിഞ്ഞാല്‍ മരിക്കാന്‍ കിടന്നാലും തിരിഞ്ഞുനോക്കില്ലെന്ന ഒരു പാരമ്പര്യം കോണ്‍ഗ്രസിനുണ്ട് അത് മാറ്റണമെന്നും മന്ത്രി പറഞ്ഞു. രോഗബാധിതയായ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സരിത. തന്റെ ചികിത്സക്കായി മോഹന്‍ലാല്‍ നല്‍കിയ 40 ലക്ഷം രൂപ നടന്‍ ബാബു രാജ് തട്ടിയെടുത്ത് എന്ന് ആരോപിച്ച് സരിത രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് സരിതയുടെ രോഗവിവരം പുറത്തറിഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ഉയര്‍ത്തിയും മന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അപമാനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പോലും കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം യൂത്ത് കോണ്‍ഗ്രസുകാരെക്കൊണ്ട് ഉണ്ടായിരിക്കുന്നു എന്നും മന്ത്രി വിമര്‍ശിച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here