ശബരിമലയിലെ സ്വർണ്ണപീഠം; ഗൂഢാലോചനയുണ്ടെന്ന് ആരോപണം; സ്പോൺസർക്കെതിരെ മന്ത്രി വി എൻ വാസവൻ

ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപ്പത്തിൻെറ സ്വർണ്ണപീഠവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കാണാതായ ദ്വാരപാലക സ്വർണ്ണപീഠം പരാതിക്കാരന്റെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയതിന് പിന്നലെയാണ് സ്പോൺസർക്കെതിരെ മന്ത്രി രംഗത്തെത്തി. ‘”ഒളിപ്പിച്ച ശേഷം ഇതേ ആളിൻ്റെ വീട്ടിൽ നിന്ന് കിട്ടുന്നു .ആകെ നാടകം കളിക്കുകയാണ്. ഉണ്ണികൃഷ്‌ണനെ വിശ്വസിക്കാനാവില്ല. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കോടതി എന്തു പറയുന്നു എന്ന് നോക്കി ബാക്കി പ്രതികരിക്കാമെന്നും” മന്ത്രി പറഞ്ഞു.

Also Read : ശബരിമലയിലെ സ്വർണ്ണ പീഠം ബന്ധു വീട്ടിൽ; വിശദീകരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

ഇന്നലെയാണ് ശബരിമലയിൽ നിന്ന് കാണാതായ പീഠം പരാതിക്കാരൻ കൂടിയായ സ്പോൺസർ ഉണ്ണികൃഷ്ണന്റെ വെഞ്ഞാറമൂടുള്ള സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്‌. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കുഴപ്പിച്ച ആരോപണമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ഉയർത്തിയത്. 2021ൽ പീഠം അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പരിചയക്കാരനായ വാസുദേവനെ ഏൽപ്പിച്ചിരുന്നു. അന്ന് മുതൽ പീഠം ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി വിജിലൻസ് മനസ്സിലാക്കി. വിവാദമായതോടെ വാസുദേവൻ പീഠം ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് തിരികെ കൊടുത്തു. ഈ മാസം 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയതെന്നും വിജിലൻസ് കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top