അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആകെ മൊത്തം പ്രീണനവുമായി സർക്കാർ

അയ്യപ്പസംഗമം രാഷ്ട്രീയ ചർച്ചകളിൽ നിറയുന്നതിനിടെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ. അയ്യപ്പ സംഗമത്തിലൂടെ ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയും ന്യൂനപക്ഷ സംഗമത്തിലൂടെ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ ഏകീകരിക്കുകയും ആണ് ലക്ഷ്യമിടുന്നത്. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി അയ്യപ്പസംഗമം നടത്തുന്നതു പോലെ ന്യൂനപക്ഷ ക്ഷേമവകുപ്പിനെ ഉപയോഗിച്ചാണ് സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുക.

Also Read : അയ്യപ്പ സംഗമം നടത്താം; പക്ഷെ വ്യവസ്ഥകൾ പാലിക്കണം

എറണാകുളമോ കോഴിക്കോടോ ആകും വേദി. ഒക്ടോബർ മാസത്തിലാകും പരിപാടി നടക്കുക. ക്രിസ്ത്യൻ സംഘടനകളെ പങ്കെടുപ്പിക്കാനുള്ള ചുമതല കെജി മാക്സി എംഎൽഎക്ക് ആകും. ക്രിസ്‌ത്യൻ – മുസ്ലിം മത വിഭാഗങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് തീരുമാനം. ‘വിഷൻ 2031’ എന്ന വിഷയത്തിലാകും പ്രധാന ചർച്ച നടക്കുക.

2031 ൽ കേരളത്തിലെ ന്യൂനപക്ഷ സംഘടനകൾ ഏത് രീതിയിലാണ് പ്രവർത്തിക്കേണ്ടത്, ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഏത് രീതിയിൽ പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണം ഉണ്ടാവും. സർക്കാരുമായി അകന്നുനിൽക്കുന്ന മുസ്ലിം സംഘടനകളെയും, യുഡിഎഫിനോട് ചേർന്നുനിൽക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളെയും ഒപ്പം ചേർക്കാനാകും ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top