ശബരിമലയില്‍ നിന്ന് കാണാതായ സ്വർണ്ണ പീഠം പ്രത്യക്ഷപ്പെട്ടത് വെഞ്ഞാറമൂട്; സംഭവത്തിൽ ദുരൂഹത ഏറുന്നു

ശബരിമലയിലെ നിന്ന് കാണാതായ ദ്വാരപാലക പീഠം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടില്‍. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പീഠം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് പീഠം കാണാനില്ലെന്ന് പരാതി നൽകിയത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നു.
Also Read : ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നു; ഒക്ടോബര്‍ 20ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം
സ്‌പോണ്‍സറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു. പീഠം കാണാതായി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്ത്, ദ്വാരപാലക ശില്പത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏല്‍പ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടില്‍ ഈ പീഠം ഉണ്ടായിരുന്നുവെന്നാണ് സൂചന.
Also Read : ശബരിമലയിലെ ഭാരം കുറയുന്ന സ്വർണ്ണപാളി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സംഭവം വിവാദമായതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തിരികെ കൊണ്ടു വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദ്വാരപാലക ശിൽപ്പത്തിന്റെ ഭാഗമായ പീഠങ്ങളാണ് കാണാതെ പോയത്. 2021 മുതൽ പീഠം വാസുദേവൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here