വിഐപി സിംഹം കൂട്ടിൽ തിരിച്ചെത്തി; പ്രമുഖ നടൻ ദത്തെടുത്ത സിംഹമെന്ന് വിവരം

ചെന്നൈയിലെ വണ്ടലൂരിലെ അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്ന് കാണാതായ ഷേർയാർ എന്ന ആൺ സിംഹത്തെ കണ്ടെത്തി. സിംഹം കൂട്ടിൽ തിരിച്ചെത്തിയെന്നാണ് വിവരം. രണ്ട്‌ ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിവരുകയായിരുന്നു.

അഞ്ചു വയസ്സുള്ള ഷേർയാറെ വ്യാഴാഴ്ചയാണ് ആദ്യമായി സഫാരി മേഖലയിലേക്ക് തുറന്നു വിട്ടത്. എന്നാൽ തിരികെ വരാനുള്ള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താത്തതോടെയാണ് മൃഗശാലയിൽ ഉള്ളവർ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലാണ് ഇപ്പോൾ സിംഹത്തെ കണ്ടെത്തിയത്. തമിഴ് നടൻ ശിവ കാർത്തികേയൻ ദത്തെടുത്ത എടുത്ത സിംഹമാണ് ഷേർയാർ.

കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്നാണ് സിംഹത്തെ കൊണ്ടുവന്നത്. അഞ്ച് സംഘങ്ങളായി ഇതിനെ പാർപ്പിച്ചിരിക്കുന്ന 50 ഏക്കർ പരിധിയിൽ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിംഹം തിരികെ കൂട്ടിൽ തിരിച്ചെത്തിയത്. ഈ പരിധിയിൽ തന്നെ സിംഹം ഉണ്ടാകുമെന്ന് അധികൃതർക്ക് ഉറപ്പുണ്ടായിരുന്നു. ഇത് കൂട്ടിലേക്ക് തിരിച്ചെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിംഹത്തെ കാണാതായതു മുതൽ മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top