SV Motors SV Motors

രണ്ടുവർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു

കൊച്ചി: രണ്ടുവർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് കൊല്ലപ്പെട്ടതായി പോലീസ്. കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021ൽ കാണാതായ തേവര സ്വദേശി ജെഫിൻ ജോൺ ലൂയിസ് (27) ആണ് ഗോവയിൽ വച്ച് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വെള്ളൂര്‍ സ്വദേശികളായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ അനിലിന് ജെഫിനോടുള്ള മുൻവൈരാഗ്യമാണ് കൊലക്ക് പിന്നിൽ.ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കത്തി കൊണ്ട് കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. അനിലിനെ മറ്റൊരു കേസിൽ കുടുക്കാൻ ജെഫിൻ ശ്രമിച്ചെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

2021ൽ ജെഫിനെ കാണാനില്ലെന്ന് ബന്ധുക്കൾ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയെങ്കിലും ജെഫിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അടുത്തിടെ മറ്റൊരു കേസിൽ പിടിക്കപ്പെട്ടയാളിന്റെ മൊഴിയിൽ ഒരു യുവാവ് കൊല്ലപ്പെട്ട വിവരം അറിയാമെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് കാണാതായവരുടെ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ജെഫിനാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർ നടപടിയുമായി മുന്നോട്ട് പോവുകയാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top