മിഥുൻ്റെ മരണം; നടപടി കടുപ്പിച്ച് പോലീസ്; സ്‌കൂൾ മാനേജ്മെന്റ് അംഗങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരും പ്രതികളാകും

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മിഥുന്റെ മരണത്തിൽ മാനേജ്‌മെന്റ് ഭാരവാഹികളെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും പ്രതി ചേർക്കും. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസി. എൻജിനീയർക്കെതിരെയും കേസെടുക്കും.
Also Read : കണ്ണീർ തോരാതെ തേവലക്കര; മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വി ശിവൻകുട്ടി
മാനേജ്മെൻറ് കമ്മറ്റി യോഗത്തിൻ്റെ മിനിറ്റ്സ് ബുക്ക് പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിവിധ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് മൊഴിയുമെടുത്തു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മിഥുൻ്റെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും.
കേസ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ വൈദ്യുതി കമ്പികൾ ഇന്നലെ രാത്രി അഴിച്ചുമാറ്റിയിരുന്നു. മൈനാഗപ്പള്ളി കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നടപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here