മിഥുന്‍റെ മരണം; നടപടി കടുപ്പിച്ച് വൈദ്യുത മന്ത്രി; ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണം

തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തത വരണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുനഃപരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്.

എങ്ങും തൊടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് കെഎസ്ഇബി മന്ത്രിക്കു മുന്നിൽ സമർപ്പിച്ചത്. എട്ട് കൊല്ലം മുമ്പാണ് നിലവിലുള്ള ലൈനിന് താഴെ സൈക്കിൽ ഷെഡ് നിർമ്മിച്ചത്. പിന്നീട് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു.

Also Read : ഇലക്ട്രിക് ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവാകുന്നു; പാലക്കാട് കർഷകന് ദാരുണാന്ത്യം

സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി അന്ന് തന്നെ പ്രശ്നം പരിഹരിക്കണമായിരന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാലത്തല്ല. അതിനാൽ ഇക്കാര്യത്തിൽ നിലവിലുള്ള അസിസ്റ്റന്‍റ് എൻജിനീയറെ കുറ്റപ്പെടുത്താനാകില്ലെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

വീഴ്ച വീഴ്ചയായി തന്നെ കാണണമെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടിയെടുക്കണമെന്ന് മന്ത്രി കെഎസ്ഇബി ചെയർമാന് നിർദ്ദേശം നൽകി. കെഎസ്ഇബി മിഥുനന്‍റെ സംസ്ക്കാരത്തിന് രാത്രി തന്നെ ലൈനുകൾ മാറ്റിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top