‘മിത്ര 181’ ഹെൽപ്പ്‌ലൈൻ; തുണയായത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും; മടിക്കാതെ വിളിക്കൂ…

വിവിധ പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സേവനം ഉറപ്പാക്കി വനിതാ വികസന കോർപറേഷൻ്റെ ‘മിത്ര 181’ ഹെൽപ്പ്‌ലൈൻ. 2017ൽ ഈ സൗജന്യ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ ആരംഭിച്ച ശേഷം ഇതുവരെ 5,66,412 കോളുകളാണ് സ്വീകരിച്ചത്. ലഭിച്ച കോളുകളിൽ, ആവശ്യമായ രണ്ട് ലക്ഷത്തോളം കേസുകളിൽ പൂർണ്ണ സഹായം നൽകാനും സാധിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി സ്ത്രീകൾക്ക് എല്ലാ മേഖലകളിലെയും വിവരങ്ങളും അത്യാവശ്യ സഹായങ്ങളും ഇതുവഴി ലഭ്യമാക്കുന്നു. കൗൺസലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം, പൊലീസ്, ആശുപത്രി, ആംബുലൻസ് തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്ലൈൻ ലഭ്യമാണ്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ട്രാൻസ്ജെൻഡർ വിഭാഗക്കാർ എന്നിവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

എല്ലാ സ്ത്രീകളും 181 എന്ന നമ്പർ ഓർത്തുവെച്ച് അത്യാവശ്യ ഘട്ടങ്ങളിൽ സേവനം ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സ്വകാര്യത നിലനിർത്തിക്കൊണ്ട് നീതി ലഭിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓരോദിവസവും 300 കോളുകൾ വരെ മിത്ര 181ൽ വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ 12 വനിതകളാണ് മൂന്ന് ഷിഫ്റ്റുകളിലായി ഈ സേവനം നൽകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top