എം കെ സാനു ആശുപത്രിയിൽ; നില ഗുരുതരം
August 1, 2025 6:27 PM

മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന സാനുവിന്റെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.കഴിഞ്ഞ ആഴ്‌ച വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്‌ച്ചയിൽ വലതു തുടയെല്ലിന് പൊട്ടൽ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 98 വയസ്സാണ് അദ്ദേഹത്തിന്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here