വയലിൽ വണ്ടിയിറക്കി MLA; ജനക്കൂട്ടത്തിന്റെ ആവേശത്തിൽ മതിമറന്ന് ആര്യാടൻ

തനിനാടൻ വേഷത്തിൽ വയലിലൂടെ ആര്യാടൻ ഷൗക്കത്ത് എംഎൽഎ വണ്ടി ഓടിക്കുന്ന ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ. മലപ്പുറത്തെ കരുളായി പാടത്ത് കൈലിയും ടി-ഷർട്ടും ധരിച്ച്, ഷൗക്കത്ത് വില്ലീസ് ജീപ്പ് പായിക്കുന്ന ദൃശ്യങ്ങളാണ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. മലപ്പുറത്തുകാർക്ക് ഫുട്ബോളും കാളപൂട്ടും മാത്രമല്ല വണ്ടിപൂട്ടും ലഹരിയാണ് എന്ന തലക്കെട്ടോടെയാണ് ഷൗക്കത്തിൻ്റെ പോസ്റ്റ്. ‘ചേറ് നിറഞ്ഞ കണ്ടത്തിലെ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിന്റെ ആവേശവും ആർപ്പുവിളികളും കണ്ടപ്പോൾ ഒരു വൈബ്. ഞാനും ഇറങ്ങി ട്രാക്കിലെന്ന്, അദ്ദേഹം കുറിച്ചു.
Also Read : ഷൗക്കത്തും സംഘവും മറുകരയിലേക്ക്; സത്യപ്രതിജ്ഞ നാളെ
സാഹസിക ടൂറിസം ക്ലബ്ബായ വൈൽഡ് വിൽസിന്റെ സഹകരണത്തോടെ നിലമ്പൂർ ടൂറിസം ഓർഗനൈസേഷനാണ് വണ്ടിപൂട്ട് നടത്തിയത്. ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംഘാടകർ ക്ഷണിച്ചപ്പോൾ ചേറിലിറങ്ങി ജീപ്പോടിക്കാൻ എം.എൽ.എ തയ്യാറാവുകയായിരുന്നു. കൈലി മടക്കി കുത്തി വയലിലൂടെ ജീപ്പ് പായിച്ച എംഎൽഎയെ ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം വരവേറ്റത്. നാൽപ്പതോളം വാഹനങ്ങൾ പങ്കെടുത്ത മത്സരത്തിൽ വനിതകളും പങ്കാളികളായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here