എംഎൽഎമാരുടെ ലോഞ്ച് മോടികൂട്ടാൻ 33 ലക്ഷം കൂടി; കേരളം കടക്കെണിയിൽ ആയിരിക്കെ ധനവകുപ്പിൻ്റെ കൈവിട്ട സഹായം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ചെലവുകൾക്ക് കുറവില്ല. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിന്റെ നവീകരണത്തിനായി 33.17 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ. ലോഞ്ചിന്റെ രണ്ടാംഘട്ട നവീകരണത്തിനാണു തുക അനുവദിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വാറന്റി നീട്ടുന്നതിനാണു ഈ തുകയെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Also Read : സുരേഷ് ഗോപി വാതുറക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ; കത്ത് വിവാദത്തിൽ ഉരുണ്ടു കളിച്ച് സിപിഎം

മെമ്പേഴ്സ് ലോഞ്ചിലെ നവീകരണ പ്രവർത്തനങ്ങൾക്കും ഇലക്ട്രോണിക് സംവിധാനങ്ങളുടെ പരിപാലനത്തിനുമായി 33.17 ലക്ഷം രൂപ അധികമായി അനുവദിക്കുന്നതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് പുറമെയാണ് അധിക തുക നൽകിയിരിക്കുന്നത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരമാണ് ധനവകുപ്പ് അധിക തുക അനുവദിചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top