രാഹുൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്കെതിരെ എം എം ഹസൻ; മുഖ്യമന്ത്രി പരാതിക്കാരെ തേടുന്നെന്ന് ആരോപണം

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്ക് നേരെ വിമർശനമുയർത്തിക്കൊണ്ട് എം എം ഹസൻ. പാർട്ടി ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് തന്നെ വനിതാ അംഗങ്ങൾ രംഗത്തുവന്നത് തെറ്റാണ്. പാർട്ടിയാണ് അവസാന തീരുമാനമെടുക്കുന്നത്. മറ്റുള്ളവരുടെ പ്രതികരണങ്ങൾ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഹസൻ പറഞ്ഞു.
Also Read : അവന്തികയ്ക്ക് മറുപടിയുമായി രാഹുൽ; രാജിയില്ലെന്ന് സൂചന
എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ആരും പരാതി കൊടുത്തിട്ടില്ലെ അന്വേഷണത്തിൽ ആർക്കും കുഴപ്പവുമില്ല ഹസൻ പറഞ്ഞു. പരാതിയുള്ളവർക്ക് പൂർണ പ്രൊട്ടക്ഷൻ നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. ‘നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here