കർണാടകയിൽ ബീഫുമായി പോയ ലോറി ആൾകൂട്ടം കത്തിച്ചു; സുരക്ഷ ശക്തമാക്കി പൊലീസ്
September 23, 2025 2:31 PM

ബീഫ് വിരോധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു എന്ന ആശങ്ക ഉണർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ആൾക്കൂട്ടം ലോറിക്ക് തീയിട്ടു. ബലഗാവിയിലാണ് സംഭവം.
റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് ഏഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃതമായി പോത്തിറച്ചി കടത്തിയതിനും പൊലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here