മൊബൈൽ ഫോൺ കുടുംബ ബന്ധങ്ങളെ തകർത്തു, ആളുകൾ ആത്മഹത്യ ചെയ്യുന്നു; ഹൈക്കോടതി ജഡ്ജി

മൊബൈൽ ഫോണുകളുടെ കടന്നു കയറ്റം കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവ്. കുടുംബങ്ങളിൽ ആശയവിനിമയം നടക്കുന്നില്ല. അത് അവരെ ഏകാന്തതയിൽ എത്തിക്കുകയും പിന്നീട് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ജഡ്ജി പറഞ്ഞു.

‘ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന്റെ പങ്കിനെക്കുറിച്ച്’ സംഘടിപ്പിച്ച ഒരു സെമിനാറിലാണ് ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞത്. ഡോക്ടറാകണം എഞ്ചിനീയറാകണം എന്നൊക്കെ പറഞ്ഞു മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ ഭാരപ്പെടുത്തരുത്. അവർ ആഗ്രഹിക്കുന്ന ദിശയിൽ ഒരു കരിയർ ഉണ്ടാക്കട്ടെ. സ്വന്തം കുട്ടികളെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്.

മറ്റുള്ളവരെക്കാൾ ദുർബലരോ താഴ്ന്നവരോ ആണ് സ്വന്തം കുട്ടിയെന്ന് ഒരിക്കലും തോന്നിപ്പിക്കരുത്. അത് അവരുടെ മനോവീര്യം കെടുത്തും. അത് വിഷാദത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കുവരെ നയിക്കുമെന്നും ജസ്റ്റിസ് യാദവ് പറഞ്ഞു. പലരും കുട്ടികൾ ഇല്ലാത്ത ദുഃഖത്തിൽ ജീവിക്കുന്നു. ഒരു കുഞ്ഞിനെ തന്നതിന് ദൈവത്തോട് നന്ദി പറയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമ്മർദ്ദങ്ങൾ കാരണം പല കുട്ടികളും ആത്മഹത്യ ചെയ്യുന്നുവെന്ന് സെമിനാറിൽ പങ്കെടുത്ത പ്രയാഗ്‌രാജിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പ്രൊഫസർ അനുപം അഗർവാളും പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top