ഫ്ലിപ്‌കാർട്ടിൽ കോടികളുടെ മൊബൈൽ മോഷണം; ഡെലിവറി ഹബ്ബ് ഇൻചാർജുമാർ കുടുങ്ങി

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാല് ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്. ഏകദേശം 1.61കോടി വിലമതിക്കുന്ന 332 മൊബൈൽ ഫോണുകളാണ് ഇവർ തട്ടിയെടുത്തത്.

എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ കാഞ്ഞൂർ, കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളുടെ ഇൻചാർജുമാരായിരുന്നു. സിദ്ദിഖ് കെ അലിയാർ, ജാസിം ദിലീപ്, പി എ ഹാരിസ്, മഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് കേസ്.

ഒന്നിലധികം മൊബൈൽ നമ്പറുകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ച് ഇവർ ഓർഡറുകൾ നൽകി. ഈ ഓർഡറുകൾ അനുസരിച്ച് മൊബൈൽ ഫോണുകൾ ഇവരുടെ ഡെലിവറി ഹബ്ബുകളിൽ എത്തും. ഫോണുകൾ കിട്ടിയ ശേഷം, രേഖകളിൽ നഷ്ടപ്പെട്ടു എന്ന് എഴുതിവെച്ച് സാധനങ്ങൾ സ്വന്തമാക്കുകയായിരുന്നു പതിവ്. 2024 ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി പൊലീസിൽ പരാതി നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top