1971ന് ശേഷം ആദ്യം; സംസ്ഥാനത്ത് വിജയകരമായി മോക് ഡ്രില്‍; കൊച്ചിയില്‍ അതീവ ജാഗ്രത

1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് സംഘടിപ്പിച്ചതിന് ശേഷം ആദ്യമായി രാജ്യവ്യാപകമായി മോക് ഡ്രില്‍ നടന്നു. അടിയന്തരഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം എന്ന് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഡ്രില്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് 14 ജില്ലകളിലും ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ കലക്ടറുടെ നേതൃത്വത്തിലായിരുന്നു മോക് ഡ്രില്‍ നടന്നത്. 4 മണിക്ക് 30 സെക്കന്‍ഡ് അലര്‍ട്ട് സയറണ്‍ 3 മുഴങ്ങി. 4.28ന് സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങുന്നതുവരെ ആയിരുന്നു ഡ്രില്‍.

ദക്ഷിണ നാവിക കമാന്‍ഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയില്‍ അതീവജാഗ്രതാ നിര്‍ദേശമാണുള്ളത്. ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം എന്നതിനാല്‍ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ദക്ഷിണ നാവിക കമാന്‍ഡില്‍ നടന്നിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം നാലിടത്താണ് മോക് ഡ്രില്‍ നടന്നത്.

തലസ്ഥാനമായി തിരുവനന്തപുരത്ത് മോക് ഡ്രില്‍ വികാസ് ഭവനിലാണ് നടന്നത്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുക, ബോധവല്‍ക്കരണം നല്‍കുക, ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഇതിൻ്റെ ഭാഗമായി നടന്നത്. വിമാനത്താവളം ഉള്‍പ്പെടെ മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും എയര്‍ റെയ്ഡ് വാണിങ് സംബന്ധിച്ച് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം മോക് ഡ്രില്‍ നടന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top