ട്രംപിനെതിരെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ നികുതി ചുമത്തിയ അമേരിക്കൻ നിലപാടിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാരണവശാലും രാജ്യതാൽപ്പര്യങ്ങൾ ആർക്കു മുന്നിലും അടിയറവ് വക്കില്ലെന്ന നിലപാടിലാണ് നരേന്ദ്രമോദി. കാർഷിക ഉൽപ്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിക്കും എന്നുള്ളതായിരുന്നു ട്രംപിന്റെ അവസാന ഭീഷണി.

Also Read : സിനിമയും വേണ്ട, കറങ്ങി നടക്കലും; സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ച് നരേന്ദ്രമോദി ട്രംപിനുള്ള മറുപടി നൽകുകയായിരുന്നു. “കർഷകരുടെ താൽപര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാൻ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതിന് തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും വേണ്ടി ഇന്ത്യയും തയ്യാറാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Also Read : സക്കര്‍ബെര്‍ഗിനെ ഇറക്കിവിട്ട് ട്രംപ്; സൈനിക രഹസ്യങ്ങൾ ചോരുമെന്ന് പേടി

ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ഇന്ത്യയും ആലോചിക്കുന്നുണ്ട്. എന്നാൽ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിരില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷമാകും നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top