അമേരിക്കയ്‌ക്കെതിരെ ‘സ്വദേശി ബോർഡുകൾ’ ആയുധമാക്കാൻ മോദി; തീരുവ യുദ്ധത്തിനെതിരെ ജനകീയ സമരത്തിന് ആഹ്വാനം

അമേരിക്കക്കെതിരെ ബഹിഷ്‌കരണാഹ്വനം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അമേരിക്ക ഇന്ത്യക്ക് മേൽ നാളെ മുതൽ അമിത തീരുവ ഈടാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. വരാൻ പോകുന്ന ഉത്സവ സീസണുകളിൽ കടകൾക്ക് പുറത്ത് ‘സ്വദേശി ബോർഡുകൾ’ പ്രദർശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
Also Read : 50% തീരുവ നാളെ മുതൽ; വിട്ടുവീഴ്ചക്ക് തയ്യാറാവാതെ ഇന്ത്യ; വിദേശ സാധനങ്ങൾ ബഹിഷ്‌ക്കരിക്കാൻ മോദി
” നവരാത്രി, വിജയദശമി, ധന്തേരസ്, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങളുടെ കാലമാണ് കടന്ന് വരുന്നത്. അവ നമ്മുടെ സംസ്കാരത്തിന്റെ ആഘോഷങ്ങളാണ്, അവ സ്വാശ്രയത്വത്തിന്റെ കൂടി ആഘോഷങ്ങളാകണം. അതിനാൽ, നമ്മൾ എന്ത് വാങ്ങിയാലും ‘ഇന്ത്യയിൽ നിർമ്മിച്ചതാകണമെന്നും” പ്രധാനമന്ത്രി മോദി പറഞ്ഞു.
Also Read : ഭീഷണി തുടർന്ന് അമേരിക്ക; ‘ഇന്ത്യക്ക് അവസരവാദ നിലപാടെന്ന്’ ആരോപണം
കൂടാതെ “ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കൾ വാങ്ങുന്നതിന് മുൻഗണന നൽകാൻ ഞാൻ നമ്മുടെ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. അലങ്കാര വസ്തുക്കളോ സമ്മാനങ്ങളോ എന്തുമാകട്ടെ, നമ്മുടെ സ്വന്തം രാജ്യത്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം. ബഹിഷ്കരണവുമായി ബന്ധപ്പെട്ട് കടകൾക്ക് പുറത്ത് സ്വദേശി സാധനങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും” അദ്ദേഹം നിർദ്ദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here