മോദി കാത്ത് വച്ച ട്വിസ്റ്റ് GST പരിഷ്‌ക്കരണം; വരാൻ പോകുന്നത് വിലക്കുറവിന്റെ കാലമെന്ന് വാഗ്ദാനം

ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് മോദി നൽകിയിരിക്കുന്ന വാഗ്ദാനം ജിഎസ്ടി സേവിങ് ഉത്സവ്. നാളെ മുതൽ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായ വിലക്കുറവ് പ്രാബല്യത്തിൽ വരും. നാല് സ്ലാബുകൾ രണ്ടാക്കി ചുരുക്കിയതോടെ അവശ്യ വസ്തുക്കൾക്ക് ​ഗണ്യമായ വിലക്കുറവുണ്ടാകും. അതിലൂടെ ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാം ഇതാണ് മോദി മുന്നോട്ട് വയ്ക്കുന്ന ജിഎസ്ടി സേവിങ് ഉത്സവ്.

പരിഷ്കരണം മധ്യവർഗ്ഗം, യുവാക്കൾ, കർഷകർ എന്നിവർക്ക് സഹായമാകുമെന്നും ദൈനംദിന ജീവിത ചിലവുകൾ പോലും നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കുറയുമെന്നും നികുതി നിന്നും ജനങ്ങൾക്ക് മോചനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പലതരം നികുതികൾ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : മോദി കാത്ത് വച്ചിരിക്കുന്ന ട്വിസ്റ്റ് എന്ത്? പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. കൂടാതെ ഭവന നിർമ്മാണത്തിനും ചെലവ് കുറയും. യാത്രകൾക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരും. എല്ലാ സംസ്‌ഥാനങ്ങളുമായും ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ.

കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ ബിജെപി നടപ്പിലാക്കിയ ജിഎസ്ടിയുടെ പോരായ്മകൾ തിരുത്തുക മാത്രമാണ് സർക്കാർ ചെയ്തതെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ബിജെപി തന്നെ നടപ്പിലാക്കിയ പരിഷ്കരണത്തെ വീണ്ടും വീണ്ടും പരിഷ്കരിച്ച് ഇലക്ഷൻ സമയത്ത് ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top