പഹൽഗാം ആക്രമണത്തിന് സഹായം നൽകിയത് അധ്യാപകൻ; ഭീകര സംഘടനയുമായും ബന്ധം

ഇരുപത്തിയാറുപേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയതിനാണ് പ്രതിയായ മുഹമ്മദ് യൂസഫ് കതാരിയെ പൊലീസ് പിടി കൂടിയത്. ഇയാളെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് 26 വയസുള്ള അദ്ധ്യാപകനെ പിടികൂടിയത്.

മുഹമ്മദ് യൂസഫ് കതാരി കുൽഗാമിൽ നിന്നുള്ള അധ്യാപകനാണെങ്കിലും ഭീകര പ്രവർത്തനവും നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബ (LET) ഭീകര സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.

പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിൽ കതാരിക്ക് പങ്കുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട എൽഇടി ഭീകരരിൽ നിന്ന് കണ്ടെടുത്ത ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും അന്വേഷണം ചെന്നെത്തിയതും കതാരിയിലായിരുന്നു.

ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാമിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് മെയ് 22 മുതൽ ആഴ്ചകളോളം ഓപ്പറേഷൻ മഹാദേവ് നടത്തിയത്. പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് തീവ്രവാദികളാണ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്.

മൂന്ന് ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളിൽ എകെ-47 (AK-47), എം9 അസോൾട്ട് റൈഫിളുകളും (M9 Assault Rifles ) ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിശോധനക്കായി ആയുധങ്ങൾ ചണ്ഡീഗഡിലെ ലബോറട്ടറിയിലേക്ക് അയച്ചു. പഹൽഗാം ആക്രമണത്തിൽ ഈ തോക്കുകൾ ഉപയോഗിച്ചതായാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top