ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ല; ആണെങ്കിൽ ഇത്ര വൈകുമോയെന്ന് മോഹൻ ഭാഗവത്

ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്നു ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദ്യമുയർത്തി.
Also Read : പന്നിക്കൂട്ടങ്ങൾ ജാഗ്രതൈ… പ്രകോപന പോസ്റ്റുമായി ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ ഭാര്യ; കെ സുരേന്ദ്രനും പിന്തുണ
നിലവിലെ അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി പൂർത്തിയായിട്ട് രണ്ടുവർഷം ആയി. ഈ സാഹചര്യത്തിൽ ആണ് ഇക്കാര്യത്തിൽ ചോദ്യങ്ങൾ ഉയർന്നത്. മോദി നയിക്കുന്ന ബിജെപി സർക്കാരും ആർഎസ്എസും തമ്മിൽ അഭിപ്രായ ഭിന്നതകളും ഉണ്ടെന്നും ഉള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ ആണ് മോഹൻ ഭഗവതിൻ്റെ ഈ പ്രതികരണം.
ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതിൽ ആർഎസ്എസിന് ഒന്നും പറയാൻ ഇല്ല. എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ബിജെപി പലപ്പോഴും ‘സംഘത്തിന്റെ ഉത്തരവുകൾ സ്വീകരിക്കുന്നു’ എന്ന് പ്രതിപക്ഷം ആരോപിക്കാറുണ്ട്, ഇരുപക്ഷവും ആവർത്തിച്ച് നിഷേധിച്ച ആരോപണമാണിത്. ഏതെങ്കിലും പ്രത്യേക ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ തീരുമാനങ്ങൾ കൂട്ടായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here