ഇന്ത്യ ഹിന്ദുരാഷ്ട്രം; അതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്ന് മോഹൻ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കൊൽക്കത്തയിൽ സംഘടിപ്പിച്ച ‘100 വ്യാഖ്യാൻ മാല’ എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ സ്വത്വം ഹിന്ദുത്വത്തിലധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : മോഹൻ ഭഗവതിന്റെ ഗാന്ധി സ്തുതി; അറിയാം ചരിത്രപരമായ RSS ഗാന്ധി ബന്ധം

“സൂര്യൻ കിഴക്കുദിക്കുന്നു അത് എന്നുമുതൽ സംഭവിക്കുന്നു എന്ന് നമുക്കറിയില്ല. അതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമുണ്ടോ? അതുപോലെ തന്നെയാണ് ഹിന്ദുസ്ഥാൻ ഒരു ഹിന്ദുരാഷ്ട്രമാണെന്നതും. ആ യാഥാർത്ഥ്യത്തിന് ഭരണഘടനയിൽ എഴുതിച്ചേർത്ത അംഗീകാരം ആവശ്യമില്ല. ഭാരതത്തെ സ്വന്തം മാതൃഭൂമിയായി കാണുന്നവരും ഈ രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നവരുമായ എല്ലാവരും ഹിന്ദുക്കളാണ്” ആർഎസ്എസിന്റെ സ്ഥിരം നിലപാട് മോഹൻ ഭഗവത് ആവർത്തിച്ചു.

Also Read : ബിജെപിയുടെ റിട്ടയർമെന്റ് നിയമം മോദിക്ക് ബാധകമല്ലേ? മോഹൻ ഭാഗവതിനോട് 5 ചോദ്യങ്ങൾ ഉന്നയിച്ച് കേജ്‌രിവാൾ

ഭരണഘടനയിലെ മതനിരപേക്ഷ സങ്കൽപ്പത്തെ ചോദ്യം ചെയ്യുന്നതാണ് ഭാഗവതിന്റെ പ്രസ്താവനയെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചു. അതേസമയം, സാംസ്കാരിക ദേശീയതയെക്കുറിച്ചുള്ള ആർഎസ്എസ് നിലപാടാണ് മോഹൻ ഭാഗവത് വ്യക്തമാക്കിയതെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ചുള്ള തുറന്ന ചർച്ചയാണിതെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top