മോഹൻലാലിൻറെ ഫാല്‍ക്കെ പുരസ്കാരത്തിന് മോദിക്ക് ക്രെഡിറ്റ് നൽകി കേരള ബിജെപി; വിമർശനം വ്യാപകം

സിനിമാ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നടന് മോഹന്‍ലാല്‍ ഏറ്റുവാങ്ങിയതിനു പിന്നാലെ മോദിക്ക് നന്ദി പറഞ്ഞുള്ള കേരള ബിജെപിയുടെ പോസ്റ്ററിനെതിരെ വിമർശനം. ‘നന്ദി മോദി മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പോസ്റ്റിനു താഴെ കമന്റുകളുടെ പൊങ്കാലയാണ്. മോദിക്കും ബിജെപിക്കും മോഹൻലാലിനും എതിരെ കടുത്ത ഭാഷയിലും, സർകാസ്റ്റിക് ആയിട്ടും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഇത് സംഘികളുടെ മോഹൻലാൽ അല്ല, മലയാളിയുടെ ലാലേട്ടനാണ്… രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേരളാ ഘടകം ഇടുന്ന പോസ്റ്റിനു റെസ്പെക്ട് കൊടുക്കാൻ പഠിക്കടെയ്, മോദിയാണ് ലാലിനെ അഭിനയം പഠിപ്പിച്ചത് എന്നിങ്ങനെയാണ് കമന്റുകൾ. നേരത്തെ എമ്പുരാൻ വിഷയത്തിൽ മോഹൻലാൽ ആർഎസ്എസിനോട് പറഞ്ഞ മാപ്പ് കേന്ദ്രത്തിന് ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഫാല്‍ക്കെ അവാർഡ് നൽകുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നിരുന്നു. ഗുജറാത്ത് വംശഹത്യക്ക് സംഘപരിവാറിനെ വിമർശിച്ച എമ്പുരാൻ്റെ റിലീസിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട ലാൽ, പിന്നീട് ഫെയ്സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here