SV Motors SV Motors

‘നേരി’ലഭിനയിക്കാൻ മോഹൻലാൽ ചിത്രാഞ്ജലിയിൽ

തിരുവനന്തപുരം: ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. ഓഗസ്റ്റ് 17 മുതൽ തലസ്ഥാനത്ത് ചിത്രീകരണം നടക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാതാവ്.

മൈസൂറിൽ വൃഷഭ എന്ന തെലുങ്കുചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ‘നേരി’ൽ അഭിനയിക്കാനെത്തിയത്. ലൂസിഫറിനു ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനായി എത്തുന്നത്. ഒന്നര മാസത്തോളം ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്ന് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

കലാസംവിധായകനായ ബോബൻ ഒരുക്കിയ ഒരു സെറ്റിലായിരുന്നു ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ,പ്രിയാമണി, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു ലീഗൽ ത്രില്ലർ ഡ്രാമയാണ് പുതിയ ചിത്രമെന്ന് ആന്റണി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top