താടിയില്ലാതെ, മീശ പിരിച്ച് മോഹൻലാൽ; ആരാധകർ ആവേശത്തിൽ

‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘L366’യുടെ ഷൂട്ടിങ് ആരംഭിച്ചു. തൊടുപുഴയിൽ വെച്ച് ആരംഭിച്ച ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വർഷങ്ങൾക്ക് ശേഷം മോഹൻലാൽ താടിയില്ലാതെ മീശ പിരിച്ച് തിരിച്ചെത്തി എന്നതാണ്. “ചുമ്മ” എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

Also Read : മലയാള സിനിമയിലേക്ക് വിസ്മയ ‘തുടക്കം’; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്; നിഗൂഢതയായി ആ താടിക്കാരൻ

താടി കളഞ്ഞ്, പിരിച്ചു വെച്ച മീശയുമായി മോഹൻലാൽ എത്തുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ആവേശമായിക്കഴിഞ്ഞു. ചിത്രത്തിൽ മോഹൻലാൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും എത്തുക. മുൻപ് പൃഥ്വിരാജിന്റെ ‘ലൂസിഫർ’, ‘എംപുരാൻ’ തുടങ്ങിയ ചിത്രങ്ങളിലും മറ്റും കണ്ട താടി ലുക്ക് മാറ്റിയാണ് ലാലേട്ടൻ തന്റെ പഴയകാല മാസ് ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്നു എന്നത് ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്നു. ജനുവരി 23 മുതൽ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തു. പൂജ ചടങ്ങുകളുടെയും ഷൂട്ടിംഗ് ലൊക്കേഷനിലെയും ചിത്രങ്ങൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top