തമ്മിലടിച്ച് മമ്മൂട്ടി- മോഹൻലാൽ ആരാധകർ; വിഷയം സാന്ദ്ര തോമസ്… സരിതയെ വരെ പരാമർശിച്ച് തിരിച്ചടിച്ച് മമ്മൂട്ടി ഫാൻസും

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ നിലവിലെ തർക്കത്തിൽ കക്ഷിയേയല്ലാത്ത മമ്മൂട്ടി അനാവശ്യമായി നടത്തിയ ഒരു ഇടപെടലാണ് അദ്ദേഹത്തെ പുതിയൊരു വിവാദത്തിൻ്റെ കേന്ദ്രബിന്ദു ആക്കിയത്. അസോസിയേഷൻ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാൻ ഒരുങ്ങിയ സാന്ദ്രയുടെ നോമിനേഷൻ തള്ളിയതിനെതിരെ അവർ നിയമനടപടിക്ക് ഒരുങ്ങിയപ്പോൾ മമ്മൂട്ടി ഫോണിൽ വിളിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ബുദ്ധിമുട്ട് അറിയിച്ച സാന്ദ്ര മമ്മൂട്ടിയോട്, സ്വന്തം മകളുടെ കാര്യം വന്നാൽ ഇങ്ങനെയാകുമോ നിലപാട് എടുക്കുക എന്ന് ചോദിച്ചു.

സാന്ദ്ര ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതോടെ ആണ് വിവാദമായത്. ഇതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ ലാൽ ഫാൻസ് ആണെന്ന് എതിർപക്ഷം എളുപ്പത്തിൽ തിരിച്ചറിഞ്ഞു. ഇതോടെ തമ്മിലടിയായി. കസബ സിനിമയുമായി ബന്ധപ്പെട്ട പാർവതി തിരുവോത്തിൻ്റെ പരാമർശം വിവാദമാക്കി അവരെ ഇൻഡസ്ട്രിയൽ നിന്ന് തന്നെ ഔട്ടാക്കിയ ചരിത്രമാണ് ഇക്കയ്ക്ക് ഉള്ളത്, സാന്ദ്രയെ ഈമട്ടിൽ പുറത്താക്കാൻ കരുനീക്കം തുടങ്ങിയിട്ടുണ്ടാവും എന്ന് തുടങ്ങിയ വാദങ്ങളാണ് മോഹൻലാൽ ആരാധകർ ഉയർത്തിയത്.

‘മമ്മൂട്ടിയുടെ വീട്ടുപണിയെടുക്കുന്ന ആളാണ് ഞങ്ങളുടെ അസോസിയേഷൻ പ്രസിഡൻ്റ്’ എന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെ ആന്റോ ജോസഫിനെയും, ലാൽ ഫാൻസ് സ്കെച്ചുചെയ്ത് പണി തുടങ്ങി. തിരിച്ചടിച്ച് മമ്മൂട്ടി ആരാധകരും രംഗത്തിറങ്ങി. മോഹൻലാൽ സരിതക്ക് ചികിത്സക്ക് 40 ലക്ഷം നൽകിയതെന്തിന് എന്നാണ് പലരും ഉന്നയിക്കുന്നത്. ഇത്ര തുക നൽകാൻ സരിതയും ലാലും തമ്മിലെന്ത് എന്ന ചോദ്യം സജീവമാക്കി ലാൽ ഫാൻസിൻ്റെ വായടപ്പിക്കാനാണ് ശ്രമം. ആരോപണമെല്ലാം മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റോയുടെ തലയിലിട്ട് മുങ്ങാൻ മമ്മൂട്ടി ശ്രമിക്കുമെന്ന വാദവും എതിർപക്ഷം ഉയർത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top