മോഹൻലാൽ തുടരും; സിദ്ദിഖ് ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്?

അമ്മയുടെ ജനറൽബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. എന്നാൽ അഡ്‌ഹോക് കമ്മറ്റിയിലെ ചിലർക്ക് എതിർപ്പുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ
ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങളായും അല്ലാതെയും പുറത്തു വന്ന പീഡനപരാതികൾ മലയാള സിനിമയെയെയാകെ ഉലച്ച കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അമ്മ സംഘടനയുടെ നേതൃത്വം ഒന്നിച്ച് പടിയിറങ്ങേണ്ടി വന്നത്. ഭാരവാഹികളിൽ സിദ്ദിഖിനും ബാബുരാജിനും എതിരെയാണ് പരാതികളും കേസും ഉണ്ടായത്. ഒപ്പം മുകേഷ്, മണിയൻ പിള്ള രാജു അടക്കമുള്ളവരും പ്രതികളായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് താരസംഘടന നേരിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here