‘അമ്മ’ ഓഫീസിൽ റീത്തുവച്ചപ്പോൾ മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചെന്ന് ജയൻ ചേർത്തല; സംഘടനയെ തകർക്കാൻ കഴിയാത്തത് ഐക്യം കൊണ്ടെന്ന് മധു

അമ്മയുടെ ഓഫിസിന് മുൻപിൽ റീത്ത് വെച്ചപ്പോൾ ഇനി നമ്മൾ മുൻപോട്ട് പോയെ പറ്റൂ എന്ന് മനസ്സിലായി എന്ന് ജയൻ ചേർത്തല. പലരും തകർക്കാൻ നോക്കിയിട്ടും അമ്മ സംഘടന തളരാതിരുന്നത് അംഗങ്ങളുടെ സ്നേഹം കൊണ്ടാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടൻ മധു പറഞ്ഞു.
അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് എഎംഎംഎയില്‍ കൂട്ടരാജി നടന്നത്.
ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകൾക്കും പിന്നാലെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ഉള്പ്പെടെയുള്ളവർരാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here