മോഹൻലാൽ രാജി വച്ചത് ബാബുരാജ് കാരണമോ? വെളിപ്പെടുത്തലിമായി മാലാ പാർവതി

താരസംഘടനയായ ‘അമ്മ’ യുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. ഇലക്ഷന് നാമനിർദേശം നൽകാനുള്ള ദിവസം കഴിഞ്ഞതിനു പിന്നാലെ ആരോപണങ്ങളുമായി താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. പീഡന കേസിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് നടിയും ‘അമ്മ’യുടെ മുൻ ഐസി കമ്മറ്റി (Internal Committee) അംഗവുമായ മാലാ പാർവതി പറഞ്ഞു.

Also Read : അമ്മ പിടിക്കാൻ മൂന്നു സംഘങ്ങൾ: നവ്യയെ ഇറക്കാനൊരുങ്ങി പൊന്നമ്മ ബാബു ഗ്രൂപ്പ്? ചെക്ക് വയ്ക്കാൻ കൈകോർത്ത് ബൈജുവും ശ്വേതയും

മുൻകാലങ്ങളിൽ ഇത്തരത്തിൽ ആരോപണങ്ങൾ നേരിടേണ്ടി വന്നവർ മാറി നിന്നിട്ടുണ്ട്. ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ഇത്തരത്തിൽ മാറി നിന്നവരാണ്. ബാബുരാജ് ആരോപണം നേരിട്ടപ്പോൾ മാറി നിൽക്കാത്തത് കൊണ്ടാണ് ‘അമ്മ’യിൽ നിന്ന് രാജി വയ്ക്കാൻ മോഹൻലാൽ തീരുമാനിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും മാലാ പാർവതി പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശം നൽകിയ പലരും ഭൂരിപക്ഷം ‘അമ്മ’ അംഗങ്ങൾക്ക് സ്വീകാര്യരല്ല എന്ന് മാലാ പാർവതി കൂട്ടിച്ചേർത്തു.

Also Read : ദൈവങ്ങളുടെ പട്ടിക വേണം!! സെൻസർ ബോർഡിന് മുന്നിൽ വിവരാവകാശ അപേക്ഷ

ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയിൽ നിന്നപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട്സഹായം വാഗ്ദാനം ചെയ്തിട്ട് വാക്കുമാറിയ ആളാണ്. അത് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഫലപ്രഖ്യാപനം ഉണ്ടാകും. 506 അംഗങ്ങളുള്ള ‘അമ്മ’ സംഘടനയിൽ 300 പേരും സ്ത്രീകളാണ്. ഇതിൽ നാലുപേർ മാത്രമാണ് നിലവിൽ എക്സിക്യൂട്ടിവിൽ ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top