മോഹന്‍ലാല്‍ സരിതക്ക് എന്തിന് 40 ലക്ഷം നല്‍കി? ആന്റണി പെരുമ്പാവൂര്‍ ഇതറിഞ്ഞില്ലേ? ഗണേഷ്‌കുമാറും എയറില്‍; പലവിധ ചര്‍ച്ചകള്‍

മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 40 ലക്ഷം ബാബുരാജ് തട്ടിയെടുത്തു എന്ന സരിതയുടെ ആരോപണത്തില്‍ ചുറ്റിത്തിരിഞ്ഞ് സോഷ്യല്‍മീഡിയ. മോഹന്‍ലാല്‍ എന്തിനാണ് ഇത്രയും വലിയ തുക സരിതക്ക് നല്‍കി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 40 ലക്ഷം രൂപ നല്‍കാന്‍ മാത്രം എന്ത് ബന്ധമാണ് എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. സരിതയ്ക്ക് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രി കെബി ഗണേഷ് കുമാറാണെന്ന് അഭിപ്രായം പറയുന്നവരുമുണ്ട്.

അമ്മ സംഘടനയിലെ അവശ കലാകാരന്മാരെ തിരിഞ്ഞു നോക്കതെ, ഒരു സിനിമയില്‍ പോലും നല്ല വേഷങ്ങള്‍ ചെയ്യാത്ത സരിതക്ക് ധനസഹായം ചെയ്തതില്‍ ദുരൂഹത ഉണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ വല്ല അറിവുമുണ്ടോ ? ആന്റണി അറിയാതെ ഒരു കാര്യവും ചെയ്യാത്ത ലാല്‍ എന്തിനു ബാബുരാജിനെ പണം ഏല്‍പിച്ചു, ഭാര്യക്ക് ഈ വിവരം അറിയാമോ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

Also Read: ഗണേഷ് കുമാറിന്റെ ക്വട്ടേഷൻ ആണോ? എന്താ എനിക്ക് ഒറ്റക് തീരുമാനം എടുക്കാൻ കഴിയില്ലേ; ബാബുരാജ് വിഷയത്തിൽ കമന്റുമായി സരിത

മോഹന്‍ലാല്‍ ചികിത്സക്കായി നല്‍കാന്‍ ഏല്‍പ്പിച്ച പണം ബാബുരാജ് കേരള ഫിനാന്‍സ് കോര്‍പ്പറേഷനിലെ ലോണ്‍ കുടിശ്ശിക അടച്ചുതീര്‍ത്തുവെന്ന ആരോപണമാണ് ഉന്നയിച്ചത്. സരിത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലോ, ബാബുരാജോ ഇതിനേപ്പറ്റി പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top