മോഹന്‍ലാല്‍ ഇന്ന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങും; കാത്തിരുപ്പില്‍ മലയാളികള്‍

ചലച്ചിത്ര മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഇന്ന് ഏറ്റുവാങ്ങും. രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങുക. ഇന്നലെ തന്നെ നടന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് മലയാളത്തിലേക്ക് പരമോന്നത ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. നേരത്തെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിനൊപ്പമാണ് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും സമ്മാനിക്കുന്നത്. ദില്ലി വിഗ്യാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും നേടിയിട്ടുണ്ട്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളിക്കാണ്. നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ നേടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here