പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിനടുത്ത് പണം ഒളിപ്പിച്ചു; പോലീസ് കുഴി തോണ്ടിച്ചു; പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച പണം കണ്ടെത്തി

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതിയായ ഷിബിൻലാൽ ഒളിപ്പിച്ച പണം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ കെട്ടി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 39 ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. ഷിബിന്‍ലാലിന്റെ വീടിന് അര കിലോമീറ്റർ അകലെ നിന്നുമാണ് പണം കണ്ടെടുത്തത്. പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്.

ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറി എന്നുമാണ് പോലീസിനു മൊഴി നൽകിയത്.

ജൂണ്‍ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവര്‍ച്ച നടന്നത്.മറ്റൊരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിൽ എത്തി. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top