ജോഷ്വായുടെ മരണം മുന്നറിയിപ്പ്…. ഈ മഴക്കാലം കരുതിയിരിക്കുക

ഈയടുത്തായി മഴക്കാലം കേരളത്തിൽ ദുരന്തകാലമാണ്. പ്രളയവും പേമാരിയും കൂടാതെ വെള്ളക്കെട്ടിൽ വീണ് കുട്ടികൾ കൂട്ടത്തോടെ മരിക്കുന്നത് പോലെയുള്ള ദാരുണ സംഭവങ്ങളാണ് അടിക്കടി ഉണ്ടാകുന്നത്.

ഏറ്റവും ഒടുവിലത്തെ ഇരയാണ് എടത്വായിലെ അഞ്ചുവയസുകാരൻ ജോഷ്വാ. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകനാണ്. ഇന്ന് വൈകിട്ട് 4 മണിയോടെ വീടിന് മുന്നിലെ തോട്ടിൽ വീണാണ് മരണം.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടത്വാ പച്ച വിമല നേഴ്സറി സ്കൂൾ യുകെജി വിദ്യാർഥിയാണ് ജോഷ്വാ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top