2009ന് ശേഷം ആദ്യം; കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ദിവസം നേരത്തേ എത്തുമെന്നാണ് പ്രവചനം. മെയ് 27ന് കാലവര്‍ഷം ആരംഭിക്കും. 2009 ശേഷം ആദ്യമായാണ് കാലവര്‍ഷം നേരത്തെ എത്തുന്നത്. ഇത്തവണ മികച്ച് മഴ ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തെ മഴാണ് കാലവര്‍ഷമായി അറിയപ്പെടുന്നത്. 2018.6 മില്ലിമീറ്റര്‍ വരെ മഴയാണ് ശരാശരി കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1748 മില്ലിമീറ്റര്‍ മഴയുടെ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നും മഴ കൂടുതല്‍ ലഭിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടെ രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കുകയും ചെയ്യും. സെപ്തംബര്‍ 17ഓടെ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ ആരംഭിക്കുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top