‘മൊന്‍ത’ ചുഴലിക്കാറ്റ് ഇന്നു കര തൊടും; അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍; 72 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മൊന്‍ത’ ചുഴലിക്കാറ്റ് ഇന്നു കര തൊടും. വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിത്തുടങ്ങിയ ചുഴലിക്കാറ്റ് ആന്ധ്രയില്‍ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാത്രിയോടെയാകും ഇതു സംഭവിക്കുക.
കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഓഡീഷ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബംഗാളിലും മഴ ശക്തമായിട്ടുണ്ട്.
ഇന്നും നാളെയുമായി 72 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. തീരദേശ ആന്ധ്രാ റൂട്ടുകളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. വിശാഖപട്ടണത്ത് നിന്നുള്ള ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here