വേടനെതിരെ കൂടുതൽ പേർ; റിസർച്ച് ആവശ്യത്തിന് കണ്ടപ്പോൾ പീഡനശ്രമം; ഓടി രക്ഷപെടേണ്ടി വന്നു… വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റിൽ

റാപ്പർ വേടൻ്റെ ലൈംഗിക അതിക്രമം തുറന്നു പറയാൻ പറയാൻ തയ്യാറായി കൂടുതൽ പേർ. മാധ്യമ സിൻഡിക്കറ്റിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ദളിത് സംഗീതം ഗവേഷണ വിഷയമായി എടുത്ത് 2020ൽ വേടനെ സമീപിച്ച യുവതിയാണ് അതിക്രമത്തിന് ഇരയായവരിൽ ഒരാൾ. ഇതേ കാലത്ത് തന്നെ വേടൻ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം തൃക്കാക്കര പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ സ്വദേശിയായ യുവതി റിസർച്ചിൻ്റെ ഭാഗമായി വേടനോടു ഫോണിൽ വിവരം തേടിയപ്പോൾ, എറണാകുളത്ത് കാണാമെന്ന് അറിയിച്ചു. അവിടെ എത്തിയപ്പോൾ വേടൻ്റെ സംഘത്തിൽപെട്ട ഒരാളുടെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ട് പോയി. തുടർന്നാണ് അതിക്രമം ഉണ്ടായത്. പിന്നീടും ഇക്കാര്യത്തിൽ വേടന് ഖേദം ഒന്നും ഉണ്ടായിരുന്നില്ല എന്നും താൻ ഇപ്പോഴും ഏതു വേദിയിലും മുഖം മറച്ചിരിക്കേണ്ടി വരികയാണെന്നും അതിജീവിത പറയുന്നു.
മലയാള മാധ്യമങ്ങളിൽ മാധ്യമ സിൻഡിക്കറ്റ് മാത്രമാണ് വേടൻ്റെ ഇരകളോട് നേരിട്ട് വിവരം തേടി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിശദമായി അറിയാൻ വീഡിയോ കാണാം:

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here