കാമുകനുമായി വീഡിയോ കോള്‍ ചെയ്യാന്‍ മകന്‍ ശല്യം; പത്തുവയസുകാരനെ ചായപാത്രം ഉപയോഗിച്ച് പൊള്ളിച്ച് അമ്മ; പിന്നാലെ ഒളിച്ചോട്ടവും

സ്‌കൂളിലെ സഹപാഠിയായ കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിന് തടസം നിന്ന മകനെ ചായപാത്രം ഉപയോഗിച്ച് പൊള്ളിച്ച് അമ്മ. കാസര്‍കോട് പള്ളിക്കരയില്‍ നിന്നാണ് ഈ ക്രൂരതയുടെ വാര്‍ത്ത. കാമുകനുമായി കുട്ടിയുടെ അമ്മ നിരന്തരം സംസാരിച്ചിരുന്നു. വീഡിയോ കോളും പതിവായിരുന്നു. പത്തു വയസുകാരനായ മകന്റെ മുന്നിലാണ് കാമുകനുമായുള്ള സല്ലാപം നടന്നിരുന്നത്.
പതിവായതോടെ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അച്ഛനോട് വിവരം പറയുമെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്‍മാറാന്‍ യുവതി തയാറായില്ല. പകരം മകനെ ശാരീരികമായും മാനസികവുമായും ഉപദ്രവിക്കുകയാണ് അമ്മ ചെയ്തത്. കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചത്. വീഡിയോ കോള്‍ വിളിക്കാന്‍ മുറിയില്‍ നിന്നും പുറത്തു പോകണം എന്ന് പറഞ്ഞത് അനുസരിക്കാത്തതിനാണ് പൊള്ളലേല്‍പ്പിച്ചത്. ഇത് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് മകനേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്നാണ് അമ്മ തന്നോട് ചെയ്തത ക്രൂരതകള്‍ കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കീക്കാനം സ്വദേശിനിയായ യുവതിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കള്ളാര്‍ സ്വദേശിക്കൊപ്പമാണ് യുവതി ഒളിച്ചോടിയതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here