മരിച്ചുപോയ മകൻ്റെ ബീജം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണം; ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ

തലമുറ നിലനിർത്താൻ മരണപെട്ടുപോയ മകന്റെ ഫെർട്ടിലിറ്റി സെൻ്ററിൽ സൂക്ഷിച്ചിരിക്കുന്ന ബീജം വിട്ടുകിട്ടണമെന്ന ഹർജിയുമായി അമ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്യാൻസർ ബാധിതനായി മരിച്ച മകന്റെ ചികിത്സക്കിടെയാണ് ബീജം ശേഖരിച്ചു സൂക്ഷിച്ചത്. മരണം സംഭവിച്ചാൽ തൻ്റെ ബീജം സൂക്ഷിക്കേണ്ട ആവശ്യമില്ലായെന്ന് രോഗി അറിയിച്ചിരുന്നു എന്നാണ് സ്ഥാപനത്തിൻ്റെ നിലപാട്.

എന്നാൽ മകന്റെ മരണശേഷം ബീജം വിട്ടുനൽകണമെന്ന ആവശ്യവുമായി അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി കോടതി പരിഗണിക്കുന്നത് വരെ ബീജം മുംബൈ ആസ്ഥാനമായ സ്വകാര്യ ഫെർട്ടിലിറ്റി സെൻ്ററിൽ സൂക്ഷിക്കാൻ കോടതി ഇടക്കാല ഉത്തരവിറക്കി. ജൂലൈ 30ന് ഇത് കേസ് പരിഗണിക്കും. ബീജം കൃത്യമായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് ഫലശൂന്യമാകുമെന്ന് ജസ്റ്റിസ് മനീഷ് പിതാലെയുടെ ബെഞ്ച് നിരീക്ഷിച്ചു. ഫെബ്രുവരിയിൽ മരിക്കുമ്പോൾ രോഗി അവിവാഹിതനായിരുന്നു.

കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ബീജം വിട്ടുനൽകാനാകൂ എന്നാണ് സ്ഥാപനത്തിന്റെ നിലപാട്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമപ്രകാരം കോടതിയുടെ അനുമതിയില്ലാതെ ബീജം നൽകുന്നത് കുറ്റകരമാണെന്ന് ഫെർട്ടിലിറ്റി സെൻ്റർ അധികൃതർ വ്യക്തമാക്കുന്നു. ബീജത്തിൻ്റെ ദുരുപയോഗം തടയുക, സേവനങ്ങൾ തേടുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പുതിയ നിയമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top