ഒന്നര വയസ്സുകാരനെ എറിഞ്ഞുകൊന്ന അമ്മ കുറ്റക്കാരി; കാമുകനെ കോടതി വെറുതെ വിട്ടു

കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. എന്നാൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു 2020 ഫെബ്രുവരി 17ന് നടന്നത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ശരണ്യ തന്റെ ഒന്നര വയസ്സുകാരനായ മകൻ വിയാനെ പുലർച്ചെ കടൽഭിത്തിയിലെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞുകൊല്ലുകയായിരുന്നു. കുറ്റം ഭർത്താവ് പ്രണവിന്റെ മേൽ ചുമത്താനും ശരണ്യ ശ്രമിച്ചിരുന്നു.

കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വസ്ത്രത്തിലുണ്ടായിരുന്ന ഉപ്പുവെള്ളത്തിന്റെ അംശം ശാസ്ത്രീയ തെളിവായി കോടതി സ്വീകരിച്ചു. കൊലപാതകത്തിൽ നിധിന് പങ്കുണ്ടെന്നോ, നിധിൻ നിർബന്ധിച്ചിട്ടാണ് ഇത് ചെയ്തതെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

കേസ് അന്വേഷണത്തിലും തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയപരമാകരുത് എന്നും കോടതി വിമർശിച്ചു. കേസിൽ ആകെ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. ശരണ്യയ്ക്കുള്ള ശിക്ഷ ഈ മാസം 21ന് കോടതി പ്രഖ്യാപിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top