അഞ്ചുവയസ്സുകാരന് അമ്മയുടെ കൊടിയമർദ്ദനം; അമ്മൂമ്മയും കൂട്ടുനിന്നെന്ന് കുട്ടിയുടെ മൊഴി..

ചേർത്തലയിൽ അഞ്ചുവയസ്സുകാരന് ക്രൂരമർദ്ദനം. അമ്മയും അമ്മൂമ്മയും
ചേർന്നാണ് മർദ്ദിച്ചത്. ഇരുമ്പ് സ്കെയിൽ കൊണ്ട് അമ്മ മുഖത്തും കഴുത്തിലും അടിച്ചതായും അമ്മൂമ്മ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

ലോട്ടറി വില്പനക്കാരിയാണ് കുട്ടിയുടെ അമ്മ. മിക്ക ദിവസങ്ങളിലും കുട്ടിയെ തൊട്ടടുത്ത ചായക്കടയിൽ ഏൽപ്പിച്ചിട്ടാണ് ഇവർ ലോട്ടറി വിൽക്കാൻ പോകുന്നത്. അങ്ങനെയാണ് കുട്ടിയുടെ പരുക്ക് കടയിൽ എത്തിയ പിടിഎ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഈ വിവരം അദ്ദേഹം ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. അമ്മയും അമ്മൂമ്മയും മർദ്ദിക്കാറുണ്ടെന്നു പറഞ്ഞ കുട്ടി പക്ഷെ മർദ്ദനകാരണം എന്തെന്ന് അറിയില്ലെന്നായിരുന്നു വെളിപ്പെടുത്തിയത്..

അമ്മയുടെ സുഹൃത്ത് കുറച്ചുമാസങ്ങൾക്കു മുൻപ് കുട്ടിയെ ഉപദ്രവിച്ചിരുന്നു.അന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ജയിൽവാസം അനുഭവിക്കുന്നതിനിടയിൽ ഇയാൾ മരിക്കുകയായിരുന്നു.ഇതിനെ തുടർന്നും കുട്ടിയെ ഉപദ്രവിച്ചു.നിലവിൽ കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഇവരുടെ പരാതിയിൽ കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ചേർത്തല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top