ലഹരിയിലായാൽ എന്ത് അമ്മ… മകന്റെ കുത്തേറ്റ് മാതാവ് ആശുപത്രിയിൽ; ദാരുണസംഭവം ഈ കേരളത്തിൽ തന്നെ

ലഹരി ഉപയോഗവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു കൊണ്ടിരിക്കുന്നത്. കോഴിക്കോട് പുതുപ്പാടിയിൽ നിന്നാണ് അവസാനമായി അത്തരമൊരു വാർത്ത പുറത്ത് വന്നത്. മയക്കുമരുന്ന് ലഹരിയിൽ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു. മണൽവയൽ സ്വദേശി റമീസ് ആണ് മാതാവ് സഫിയയെ കുത്തിയത്. മയക്കുമരുന്ന് വാങ്ങുന്നതിന് പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Also Read : സ്വർണ്ണത്തേക്കാൾ ലാഭം ലഹരിക്കോ; കള്ളക്കടത്തിൽ ഇടിച്ചുകയറി രാസലഹരി; ഹബ്ബാകുന്നത് ഈ രാജ്യം…

റമീസ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഡീ-അഡിക്ഷൻ സെൻററിൽ നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പാടി മേഖല കേന്ദ്രീകരിച്ച് ലഹരി വില്പനയും തുടർന്നുണ്ടാകുന്ന ആക്രമങ്ങളും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ പുതുപ്പാടിയിൽ ലഹരിക്കടിമയായ മകൻറെ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top