അമ്മയോടും ലൈംഗിക പീഡനം!! സ്വന്തം മകനെ വെട്ടിക്കൊന്ന് 54കാരി

32 വയസ് വരെ വളർത്തിയ സ്വന്തം മകനെ അരുംകൊല ചെയ്യേണ്ടി വന്ന ഗതികേടിൽ ഉത്തർ പ്രദേശ് ലക്നൗവിലെ ഒരമ്മ. മകൻ്റെ ലൈംഗിക പീഡനം സഹിക്കാൻ വയ്യാതെ ആണ് ഈ കടുംകൈ ചെയ്തു പോയതെന്ന് 54 കാരിയായ അമ്മ പൊലീസിനോട് സമ്മതിച്ചു. മകൻ്റെ സ്വഭാവ വൈകൃതം പുറത്ത് അറിയാതിരിക്കാൻ ആദ്യം നുണ പറഞ്ഞ അമ്മക്ക് പിന്നീട് സത്യം വെളിപ്പെടുത്തേണ്ടി വരികയായിരുന്നു.
സ്ഥിരം മദ്യപിച്ചാണ് മകൻ വീട്ടിലെത്തുന്നത്. മദ്യലഹരിയിൽ പലതവണ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു. കൊലപാതകം നടന്ന ദിവസവും ഇതിന് ശ്രമിച്ചിരുന്നു. തുടർന്നാണ് അമ്മ അരിവാളു കൊണ്ട് മകനെ വെട്ടുന്നത്. പൊലീസ് പ്രതിയുടെ വീട്ടിൽ നിന്ന് അരിവാളും രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.
കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മകന്റെ മൃതദേഹം. ആരോ വീട്ടിൽ വന്ന് മകനെ കൊലപ്പെടുത്തി എന്നാണ് അമ്മ ആദ്യം നാട്ടുകാരോടും ഭർത്താവിനോടും പറഞ്ഞത്. പിന്നീട് ഭർത്താവ് പൊലീസിൽ പരാതി നൽകി. എന്നാൽ സംശയം തോന്നിയ പൊലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് കുറ്റം സമ്മതിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here