ഐഫോൺ 17 സീരീസ് വാങ്ങാനെത്തിയവരുടെ കൂട്ടത്തല്ല്; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട ക്യൂ

ഐഫോൺ 17 സീരീസിന്റെ വിൽപ്പന ആരംഭിച്ചതോടെ ആപ്പിൾ സ്റ്റോറുകളിൽ വൻ തിരക്കാണ്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന്റെ മുന്നിൽ വൻ ജനാവലിയാണ് എത്തിയത്. പിന്നീട് വാക്കേറ്റവും കൂട്ടത്തല്ലുമാണ് അവിടെ അരങ്ങേറിയത്.

സുരക്ഷ ഉദ്യോഗസ്ഥർക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നിവർത്തികെട്ട് ഉദ്യോഗസ്ഥൻ ആളുകളെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ലാത്തി വീശി കടയുടെ മുന്നിൽ നിന്നും ആളുകളെ ഒഴിവാക്കാൻ ശ്രമിച്ചെ ങ്കിലും നടന്നിരുന്നില്ല. മുംബൈയിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഉള്ള ആപ്പിൾ സ്റ്റോറുകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

എന്നാൽ വേണ്ട സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. രാവിലെ 5 മണി മുതൽ തന്നെ ഇവിടെയെല്ലാം ക്യൂ ആരംഭിച്ചിരുന്നു. ഐഫോൺ 17, ഐഫോൺ എയർ എന്നിവയ്ക്കു പുറമെ ടോപ് മോഡലുകളായ ഐഫോൺ 17 പ്രോ, പ്രോ മാക്‌സും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട് . 82,900 രൂപ മുതൽ 2.3 ലക്ഷം വരെയാണ് ഇതിന്റെ വില.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top