മുംബൈ മുമ്പിലെത്തി… സമ്പന്നരിൽ മറികടന്നത് ചൈനീസ് തലസ്ഥാനത്തെ

ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈക്ക്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.ന്യൂയോർക്കും(119) ലണ്ടനും(97) ആണ് ആദ്യസ്ഥാനങ്ങളിൽ. ഹുറൂൺ സമ്പന്ന പട്ടികയിലെ കണക്കുകൾ പ്രകാരം 92 പേരാണ് നഗരത്തിലുള്ളത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് നഗരത്തിലെ ഏറ്റവും വലിയ അതിസമ്പന്നൻ.

എന്നാൽ രാജ്യത്തെ ഏറ്റവും സമ്പന്നൻ 11.6 ലക്ഷം കോടി ആസ്തിയുള്ള ഗുജറാത്ത് സ്വദേശിയ ഗൗതം അദാനിയാണ്. ഇന്ത്യയിൽ ആകെ 334 ശതകോടിശ്വരൻമാരാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള നഗരത്തിൽ രണ്ടാം സ്ഥാനത്ത് ന്യൂഡൽഹിയാണ്. ഹൈദരാബാദ് ബാഗ്ലൂരിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ചെന്നൈ, കൊൽക്കത്ത, അഹ്മദാബാദ്, പുണെ, സൂറത്ത്, ഗുരുഗ്രാം എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ALSO READ: അംബാനിയെ വെട്ടി അദാനി; ചൈനയെ വെട്ടി ഇന്ത്യ; അതിസമ്പന്നരില്‍ റെക്കോർഡ്

ആയിരം കോടി രൂപയ്ക്ക് മുകളിൽ സ്വത്തുക്കളുള്ള 1539 പേർ രാജ്യത്തുണ്ട്. ആദ്യമായിട്ടാണ് 1500ൽ അധികം ആളുകൾ പട്ടികയിൽ ഇടം തേടുന്നത്. മലയാളി വ്യവസായി എംഎ യൂസഫലിയും പട്ടികയിൽ ഇടം നേടി. ഇന്ത്യക്കാരുടെ പട്ടികയിൽ 55,000 കോടി രൂപയുടെ ആസ്തിയുമായി 40-ാം സ്ഥാനത്താണ്. പ്രവാസിയായ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ എട്ടാംസ്ഥാനത്ത് എത്താനും അദ്ദേഹത്തിനായി. ജോസ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണൻ, ടി.എസ്.കല്യാണരാമൻ എന്നിവരാണ് തൊട്ടുപിന്നിലുള്ള മലയാളി കോടീശ്വരൻമാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top