പഞ്ചനക്ഷത്ര ഹോട്ടലിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നിരന്തര ലൈംഗിക ചൂഷണം; കൂട്ടിന് മറ്റൊരു യുവതിയും; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികാണ് അറസ്റ്റിലായിരിക്കുന്നത്. മാസങ്ങളായി ഈ ലൈംഗിക ചൂഷണം തുടരുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലും കാറിലും അധ്യാപിക ലൈംഗികമായി ചൂഷണം ചെയതു എന്നാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരിക്കുന്നത്.

അധ്യാപികയുടെ ലൈംഗിക ഉപദ്രവം സഹിക്കാന്‍ കഴിയാത്തവിധം വര്‍ദ്ധിച്ചതോടെയാണ് കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും ആദ്യം പരിചയപ്പെടുന്നത്. 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തു.

ഇതോടെ കുട്ടി കടുത്ത മാനസിക-ശാരീരികപ്രശ്നങ്ങള്‍ പ്രകടിപ്പിച്ചു. ഇതിനുള്ള മരുന്നും അധ്യാപിക തന്നെ നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയില്‍ രക്ഷപ്പെടാന്‍ പലതവണ വിദ്യാര്‍ത്ഥി ശ്രമിച്ചിരുന്നു. എന്നാല്‍ സുഹൃത്തായ മറ്റൊരു യുവതിയെ ഉപയോഗിച്ച് അനുനയിപ്പിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധമെല്ലാം സാധാരണമാണെന്ന് പറഞ്ഞാണ് യുവതി വിദ്യാര്‍ഥിയെ അനുനയിപ്പിച്ചത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top